സെലിബ്രിറ്റികളായ സ്ത്രീകള്‍ ഫോട്ടോ ഷൂട്ടിന്‍റെയോ മറ്റ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടാല്‍ അശ്ലീല കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ചിലര്‍ അതിന് അതേ നാണയത്തില്‍ മറുപടി നല്‍കും അല്ലെങ്കില്‍ നിയമപരമായി നേരിടും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ടിവി അവതാരികയും നടിയുമായ അശ്വതി ശ്രീകാന്ത് തന്‍റെ ഫോട്ടോയ്‌ക്ക് അശ്ലീല കമന്‍റിട്ടയാള്‍ക്ക് നല്‍കിയ മറുപടി അശ്ലീല കമന്‍റുകള്‍ ഇടുന്നവര്‍ക്ക് ഇത്രയും മികച്ച രീതിയിലും മാന്യമായും ഇതുപോലെ മറുപടി നല്‍കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.
അശ്ലീല കമന്‍റിന് അന്തസുള്ള മറുപടി നല്‍കി അശ്വതി ശ്രീകാന്ത്, കൈയ്യടിച്ച് സോഷ്യല്‍മീഡിയ - Actress Aswathy Sreekanth news
നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്ല മാറിടമെന്നാണ് അശ്ലീല ചുവയോടെ ഒരാള്‍ കമിന്‍റിട്ടത്. അതിന് ഉത്തമവും ഏറ്റവും മികച്ചതുമായി മറുപടിയാണ് അശ്വതി നല്‍കിയത്
നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്ല മാറിടമെന്നാണ് അശ്ലീല ചുവയോടെ ഒരാള്‍ കമിന്‍റിട്ടത്. അതിന് ഉത്തമവും ഏറ്റവും മികച്ചതുമായി മറുപടിയാണ് അശ്വതി നല്‍കിയത്. 'സൂപ്പര്‍ ആവണമെല്ലോ... ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്.... ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെ ആണ്...' എന്നാണ് അശ്വതി നല്‍കിയ മറുപടി. കൈയ്യടിയോടെയല്ലാതെ കമന്‍റ് വായിച്ച് തീര്‍ക്കാനാവില്ലെന്നാണ് എല്ലാവരും അശ്വതിയെ അഭിനന്ദിച്ച് പറയുന്നത്. ചാനലില്‍ അവതാരികയായിട്ടാണ് അശ്വതി മിനി സ്ക്രീനില്‍ ശ്രദ്ധേയാകുന്നത്. പിന്നീട് സീരിയലുകളിലൂടെ ജനഹൃദയം കീഴടക്കി. നിരവധി പുസ്‌തകങ്ങളും അശ്വതി എഴുതി പുറത്തിറക്കിയിട്ടുണ്ട്.
Also read: കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നയന്‍സും വിക്കിയും