യുവനടി അനശ്വര രാജന്‍ ഷോട്‌സ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവെച്ചതിന് സദാചാരവാദികള്‍ തെറി അഭിഷേകം നടത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ കാല് കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധവും അനശ്വരക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു.
കാല് കാണിക്കുന്ന ഫോട്ടോ പോസ്റ്റാത്തത് എന്തേയെന്ന് മെസേജ്, തകര്‍പ്പന്‍ മറുപടി നല്‍കി നടി അശ്വതി ശ്രീകാന്ത് - നടി അശ്വതി ശ്രീകാന്ത് ഫേസ്ബുക്ക് പോസ്റ്റ്
മലയാളത്തിലെ മുന്‍നിര നടിമാര്‍ 'സ്ത്രീകള്‍ക്കും കാലുകളുണ്ട്' എന്ന ഹാഷ്‌ടാഗില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് സദാചാരവാദികള്‍ക്ക് എതിരെ പ്രതിഷേധിച്ചിരുന്നു. ഇതില്‍ 'അശ്വതി പങ്കെടുക്കാതിരുന്നതെന്തേ?' എന്ന ചിലരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നടി അശ്വതി ശ്രീകാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്
പ്രതിഷേധ സമയത്ത് തന്‍റെ ഇന്‍ബോക്സിലേക്ക് വന്ന കമന്‍റുകള്‍ക്ക്, വിശദീകരിച്ച കുറിപ്പിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്. 'കാല് കാണിക്കുന്ന ഫോട്ടോ ഇടുന്നില്ലേ'യെന്നാണ് അശ്വതിയുടെ ഇന്‍ബോക്സില്‍ വന്ന കമന്‍റുകളില്‍ ഏറെയും എന്ന് അശ്വതി കുറിപ്പില്‍ പറയുന്നു. അവര്‍ക്കുള്ള മറുപടിയും അശ്വതിയുടെ കുറിപ്പിലുണ്ട്. 'അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്... പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടില്‍ അല്ലാരുന്നുവെന്ന് മാത്രം. തുറിച്ച്‌നോട്ടവും വെര്‍ബല്‍ റേപ്പും ഇല്ലാത്ത നാടുകളില്‍.... ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളില്‍... വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളില്‍....' അശ്വതി കുറിച്ചു. നടിയുടെ കുറിപ്പിനെ അനുകൂലിച്ചവരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയവരില്‍ ഏറെയും. എന്നാല്‍ ചിലര്‍ അശ്വതിയെയും മോശമായി പരാമര്‍ശിച്ചിട്ടുണ്ട്.