മനോഹരമായ ചിത്രം പോലെ അനുശ്രീയുടെ 'രാധാ മാധവം' ഫോട്ടോഷൂട്ട് - അനുശ്രീയുടെ 'രാധാ മാധവം'
നിഥിന്‍ നാരായണനാണ് അനുശ്രീയുടെ 'രാധാ മാധവം' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ട് കാമറയില്‍ പകര്‍ത്തിയത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന ആരാധകര്‍ക്ക് കിടിലന്‍ ഒരു ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ക്ക് പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി അനുശ്രീ. രാധയായി വേഷപ്പകര്‍ച്ച നടത്തിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് നടി പങ്കുവെച്ചിരിക്കുന്നത്. കണ്ണന്‍റെ നെഞ്ചില്‍ ചാഞ്ഞുറങ്ങുന്ന രാധ, ഓടക്കുഴല്‍ വായിക്കുന്ന രാധ, കണ്ണനൊപ്പം സ്നേഹ നിമിഷങ്ങള്‍ പങ്കിടുന്ന രാധ... ഒരു ജലച്ഛായ ചിത്രം പോലെ മനോഹരമാണ് അനുശ്രീ പങ്കുവെച്ച 'രാധാ മാധവം' ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ഏറെ നേരത്തെ കഷ്ടപ്പാടിനൊടുവിലാണ് കണ്ണനും രാധയ്ക്കും ഇരിക്കാനായി പൂക്കള്‍ നിറഞ്ഞ ഊഞ്ഞാലും താമരപ്പൊയ്കയുമെല്ലാം ഫോട്ടോഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഒരുക്കിയത്. നിഥിന്‍ നാരായണനാണ് രാധാ മാധവം കാമറയില്‍ പകര്‍ത്തിയത്. പവിഴമെന്ന പെണ്‍കുട്ടിയാണ് കണ്ണനായി വേഷമിട്ടത്. രാധയായി അണിഞ്ഞൊരുങ്ങിയ അതീവ സുന്ദരിയായിരുന്നു ഫോട്ടോഷൂട്ടില്‍ അനുശ്രീ.