കേരളം

kerala

ETV Bharat / sitara

നമ്മളെന്താണോ അതിനെ ആഘോഷിക്കൂവെന്ന് അന്ന ബെന്‍ - actress anna ben news

സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ചും മേക്കപ്പിനെ കുറിച്ചുമാണ് അന്ന ബെന്‍ കുറിപ്പില്‍ വിവരിക്കുന്നത്.

actress anna ben latest instagram post about cosmetic items  നടി അന്നാ ബെന്‍  അന്നാ ബെന്‍ സിനിമകള്‍  അന്നാ ബെന്‍ വാര്‍ത്തകള്‍  actress anna ben latest instagram post  actress anna ben news  anna ben photos
നമ്മള്‍ എന്താണോ അതിനെയാണ് നാം ആഘോഷിക്കേണ്ടതെന്ന് നടി അന്നാ ബെന്‍

By

Published : Apr 19, 2021, 10:55 PM IST

ചുരുങ്ങിയ സിനിമകളിലൂടെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന താരമാണ് നടി അന്ന ബെന്‍. താരം അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോകള്‍ക്കൊപ്പം അന്ന എഴുതിയ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ചും മേക്കപ്പിനെ കുറിച്ചുമാണ് അന്ന ബെന്‍ കുറിപ്പില്‍ വിവരിക്കുന്നത്. യാഥാര്‍ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്‍പങ്ങളാണ് കമ്പനികള്‍ വളര്‍ത്തുന്നതെന്നാണ് അന്ന ബെന്‍ പറയുന്നത്. മേക്കപ്പ് ഉപയോഗിക്കുന്നത് സ്വന്തം ശരീരത്തിലെ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒളിപ്പിച്ച് വെയ്ക്കാനാണെന്നും എന്നാല്‍ നമ്മള്‍ എന്താണോ അത് ആഘോഷിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും നടി കുറിച്ചു.

Also read:'വന്‍പരാജയം,രാജിവച്ചൊഴിയൂ' ; ഹര്‍ഷവര്‍ധനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വര ഭാസ്കര്‍

'തന്നെയും തന്‍റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു അത്. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച്‌ തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്ത് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നത്. ഇതൊക്കെ തിരിച്ചറിയാനും നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ കാര്യം. മേക്കപ്പിനോട് ഇഷ്ടവും വെറുപ്പും തോന്നിയിട്ടുണ്ട്. മേക്കപ്പിട്ടാല്‍ ശരീരത്തില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങളെ മറയ്ക്കാനോ അല്ലെങ്കില്‍ അത് ശരിയാക്കിയെടുക്കാനോ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കുക. നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കുക, കുറിപ്പ് വായിക്കുന്ന ആരെങ്കിലും സമാനമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസിലാക്കണം' - അന്ന ബെന്‍ കുറിച്ചു.

2020 തുടക്കത്തില്‍ പുറത്തിറങ്ങിയ മുഹമ്മദ് മുസ്തഫ ചിത്രം കപ്പേളയാണ് അവസാനമായി റിലീസ് ചെയ്‌ത അന്ന ബെന്‍ സിനിമ. സാറാസ്, നാരദന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ താരത്തിന്‍റേതായി അണിയറയില്‍ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details