കായലിന്‍റെയും കണ്ടല്‍ക്കാടിന്‍റെയും പശ്ചാത്തലത്തില്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങളുമായി അനശ്വര രാജന്‍. ഇളംപച്ചനിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് ചിത്രശലഭത്തെപോലെയാണ് അനശ്വര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിതിന്‍ നാരായണനാണ് അനശ്വരയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നായികയായാണ് അനശ്വര വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
കണ്ടല്‍ക്കാടുകള്‍ക്ക് നടുവില്‍ ചിത്രശലഭത്തെ പോലെ അനശ്വര രാജന്‍ - actress anaswara rajan latest photoshoot
ഇളംപച്ചനിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് ചിത്രശലഭത്തെപോലെയാണ് അനശ്വര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിതിന്‍ നാരായണനാണ് അനശ്വരയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്
മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയാണ് അനശ്വരയുടെ ആദ്യ ചിത്രം. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്‍റിന്‍റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍ പകര്‍ത്തിയത്. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അനശ്വര പങ്കുവെച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ തളരാതെ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്‌തിരുന്നു അനശ്വര.
കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് അഭിനയം ആരംഭിക്കുന്നത്. ബിജു മേനോൻ-ജിബു ജേക്കബ് ടീമിന്‍റെ ആദ്യരാത്രിയിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.