കേരളം

kerala

ETV Bharat / sitara

അപൂര്‍വ നേട്ടവുമായി കൃഷ്ണ സഹോദരിമാര്‍ - actress ahana krishna kumar

കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും മക്കളായ അഹാനയ്ക്കും ദിയയ്ക്കും ഇഷാനിയ്ക്കും ഹന്‍സികയ്ക്കും ഒരേ സമയം യു ട്യൂബിന്‍റെ പ്രോത്സാഹന സമ്മാനമായ സില്‍വര്‍ പ്ലേ ബട്ടണാണ് ലഭിച്ചിരിക്കുന്നത്.

actress ahana krishna kumar and sisters wins youtube silver play button  അപൂര്‍വ നേട്ടവുമായി കൃഷ്ണ സഹോദരിമാര്‍  actress ahana krishna kumar  ahana krishna kumar and sisters wins youtube silver play button
അപൂര്‍വ നേട്ടവുമായി കൃഷ്ണ സഹോദരിമാര്‍

By

Published : Sep 10, 2020, 7:55 PM IST

ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും യു ട്യൂബ് ചാനലുണ്ടാവുകയെന്നത് അപൂര്‍വമാണ്. നടന്‍ കൃഷ്ണകുമാറിന്‍റെ വീട്ടില്‍ കൃഷ്ണകുമാറിന്‍റെതടക്കം ആറ് യുട്യൂബ് ചാനലുകളാണ് ഈ കൊവിഡ് കാലത്ത് സജീവമായിട്ടുള്ളത്. കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും മക്കളായ അഹാനയ്ക്കും ദിയയ്ക്കും ഇഷാനിയ്ക്കും ഹന്‍സികയ്ക്കും സ്വന്തം പേരില്‍ ഓരോ യു ട്യൂബ് ചാനലുകളുണ്ട്. ഇതില്‍ മക്കള്‍ നാല് പേരും നേരത്തെ മുതല്‍ യു ട്യൂബില്‍ സജീവമായിരുന്നതില്‍ ഇവരുടെ ചാനലുകള്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ സബ്‌സ്ക്രൈബേഴ്‌സുണ്ട്. ഇപ്പോള്‍ ഈ നാല് സുന്ദരിമാരെ തേടി യു ട്യൂബിന്‍റെ സില്‍വര്‍ ബട്ടണ്‍ എത്തിയിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളില്‍ സബ്‌സ്ക്രൈബേഴ്‌സുള്ള ചാനലിന് യു ട്യൂബ് നല്‍കുന്ന പ്രോത്സാഹന സമ്മാനമാണ് സില്‍വര്‍ പ്ലേ ബട്ടണ്‍. കൃഷ്ണകുമാറിന്‍റെ നാല് മക്കള്‍ക്കും ഒരുമിച്ചാണ് ഈ സില്‍വര്‍ ബട്ടണ്‍ ലഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേക. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഒരേ സമയം സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിക്കുകയെന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഈ സന്തോഷം കൃഷ്ണ സഹോദരിമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. താര കുടുംബത്തിലെ വിശേഷങ്ങളും ട്രാവല്‍ വീഡിയോകളും ബ്യൂട്ടി ടിപ്സുമൊക്കെ പങ്കുവെക്കുന്ന ഇവരുടെ വീഡിയോകള്‍ യു ട്യൂബില്‍ പെട്ടെന്ന് തരംഗമാകാറുണ്ട്. എല്ലാവരുടെയും പ്രോത്സാഹനത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് നാലുപേരും പുതിയ വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details