നടി അഹാന കൃഷ്‍ണക്ക് കൊവിഡ്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. കുറച്ചു ദിവസം മുൻപ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതായും താൻ ഇപ്പോൾ ക്വാറന്‍റൈനിലാണെന്നും അഹാന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
നടി അഹാനക്ക് കൊവിഡ് - ahana corona latest news
കുറച്ചു ദിവസം മുൻപ് താൻ കൊവിഡ് പോസിറ്റീവായെന്ന് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
"കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ക്വാറന്‍റൈനില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല ആരോഗ്യവതിയാണ്. ഉടൻ തന്നെ കൊവിഡ് നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് അഹാന കുറിച്ചു. പുതുവർഷത്തിൽ ക്വാറന്‍റൈനിലാണെങ്കിലും എന്‍റെയുള്ളിൽ എനിക്ക് എപ്പോഴും ആഘോഷമുണ്ടാകും എന്നും അഹാന കൂട്ടിച്ചേർത്തു.
നേരത്തെ കുടുംബത്തിലെ ക്രിസ്മസ് ആഘോഷ ചിത്രങ്ങളിൽ അഹാന ഉൾപ്പെട്ടിരുന്നില്ല. കൃഷ്‌ണകുമാർ പങ്കുവെച്ച ആഘോഷ ചിത്രങ്ങളുടെ പോസ്റ്റിൽ അഹാനയില്ലാത്തതിന്‍റെ കാരണം ആരാധകർ ചോദിച്ചിരുന്നു.