കേരളം

kerala

ETV Bharat / sitara

നടി അഹാന കൊവിഡ് മുക്തയായി - ahaana corona news

കൊവിഡ് നെഗറ്റീവായെന്നും 20 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയെന്നും നടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ahana  നടി അഹാന കൊവിഡ് മുക്തയായി വാർത്ത  അഹാന കൊവിഡ് പുതിയ വാർത്ത  അഹാനക്ക് കൊവിഡ് വാർത്ത  actress ahaana krishnakumar recovered covid news  ahaana corona news  ahana malayalam actress
നടി അഹാന കൊവിഡ് മുക്തയായി

By

Published : Jan 6, 2021, 8:43 PM IST

നടി അഹാന കൊവിഡ് മുക്തയായി. രണ്ട് ദിവസം മുൻപ് തന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായെന്നും ഇപ്പോൾ ക്വാറന്‍റൈൻ പൂർത്തിയാക്കിയതായും താരം ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

കഴിഞ്ഞ മാസം അവസാനമാണ് അഹാനക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് കുടുംബത്തിലെ ക്രിസ്മസ് ആഘോഷങ്ങളിലും താരം പങ്കെടുത്തിരുന്നില്ല. 20 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയെന്ന് നടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് നെഗറ്റീവായി, ഏകദേശം 20 ദിവസത്തിന് ശേഷം ഇന്ന് ക്വാറന്‍റൈൻ വിജയകരമായി പൂർത്തിയാക്കി. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പരിചരണത്തിനും നന്ദി," എന്ന് അഹാന കൃഷ്‌ണ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേ സമയം, അഹാനയുടെ വീട്ടിൽ പാതിരാത്രി മലപ്പുറം സ്വദേശിയായ യുവാവ് അതിക്രമിച്ച്‌ കയറാൻ ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്ന് പറഞ്ഞ് ബിജെപി നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ, ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details