നടന്‍ കൃഷ്ണ കുമാറിന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് കൃഷ്ണ കുമാറിന്‍റെ നാല് മക്കളില്‍ മൂത്ത മകളായ അഹാനയാണ് ആദ്യം എത്തിയത്. ഇക്കാലയളവില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമെ അഹാന അഭിനയിച്ചിട്ടുള്ളു. മിക്ക സിനിമകളും വിജയവുമായിരുന്നു. താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയില്‍ വീഡിയോകള്‍ പങ്കുവെക്കാറുമുണ്ട് താരം. ഇന്‍സ്റ്റഗ്രാമില്‍ താരത്തെ ഫോളോ ചെയ്യുന്നത് ഇരുപത് ലക്ഷം ആളുകളാണ്. ഫോളോവേഴ്സിന്‍റെ എണ്ണം 20 ലക്ഷം കവിഞ്ഞ സന്തോഷം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കി അഹാന കൃഷ്ണ - അഹാന കൃഷ്ണ സിനിമകള്‍
രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ ലഭിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സോഷ്യല്‍മീഡിയ വഴി അഹാന നന്ദി അറിയിച്ചു
ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കി അഹാന കൃഷ്ണ
ചില വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിച്ചതിന് അടുത്തിടെ അഹാനയെ തേടി ട്രോളുകള്‍ എത്തിയിരുന്നു. ദിനംപ്രതി രൂക്ഷമായ പരിഹാസങ്ങളെയും ട്രോളുകളെയും വിമര്‍ശന പെരുമഴയെയും നേരിട്ട ധീരയായ പെണ്‍കുട്ടിയാണ് അഹാനയെന്നും ഈ നേട്ടത്തിന് താങ്കള്‍ അര്‍ഹയാണെന്നുമാണ് ആരാധകര്‍ അഹാനയുടെ പോസ്റ്റിന് താഴെ കുറിച്ചത്. രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ ലഭിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അഹാന നന്ദി അറിയിച്ചു.