ഹന്‍സുവിന് പ്രിയപ്പെട്ട ഗാനം ആരാധകര്‍ക്കായി പങ്കുവെച്ച് അഹാന കൃഷ്ണ - അഹാന കൃഷ്ണ
മകള്‍ക്ക് എന്ന സിനിമയില്‍ അദ്‌നാന്‍ സമി പാടിയ 'ചാഞ്ചാടി ആടി ഉറങ്ങു നീ' എന്ന ഗാനം തന്നെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്നും അത് തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നുമാണ് നടി അഹാന ഇന്‍സ്റ്റഗ്രാമിലെ പുതിയ വീഡിയോയിലൂടെ പറയുന്നത്
![ഹന്‍സുവിന് പ്രിയപ്പെട്ട ഗാനം ആരാധകര്‍ക്കായി പങ്കുവെച്ച് അഹാന കൃഷ്ണ actress ahaana krishna kumar latest instagram video ഹന്‍സുവിന് പ്രിയപ്പെട്ട ഗാനം ആരാധകര്‍ക്കായി പങ്കുവെച്ച് അഹാന കൃഷ്ണ അഹാന കൃഷ്ണ actress ahaana krishna kumar l](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8789172-836-8789172-1600005705405.jpg)
സോഷ്യല്‍മീഡിയയില്‍ സജീവമായ കൃഷ്ണ സഹോദരിമാരിലെ നടിയും മോഡലുമായ അഹാന കൃഷ്ണകുമാര്‍ ഒരു പാട്ടോര്‍മ്മ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. തന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗാനം മനോഹരമായി ആലപിച്ചുകൊണ്ടാണ് ആ പാട്ടോര്‍മ്മ അഹാന പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും ഇളയ സഹോദരിയും ഹന്‍സുവെന്ന് ഓമനിച്ച് വിളിക്കുന്ന ഹന്‍സിക കുഞ്ഞായിരുന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ അഹാന പാടികൊടുത്തിരുന്ന ഗാനമാണ് വീണ്ടും അഹാന പാടിയിരിക്കുന്നത്. മകള്‍ക്ക് എന്ന സിനിമയില്‍ അദ്‌നാന്‍ സമി പാടിയ 'ചാഞ്ചാടി ആടി ഉറങ്ങു നീ' എന്ന ഗാനമാണത്. 'ഹന്‍സു കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ ഈ പാട്ട് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. ഒരു പത്തുവയസുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്ന് പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്‍റെ മൊബൈലില്‍ ഞങ്ങള്‍ ഈ പാട്ട് റെക്കോഡ് ചെയ്ത് ഹന്‍സുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവള്‍ സന്തോഷത്തോടെ പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓര്‍മ്മയാല്‍ തന്നെ ഈ പാട്ട് എന്‍റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നായി മാറുന്നു' അഹാന കുറിച്ചു. ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ 'ലൂക്ക' എന്ന ചിത്രത്തിലൂടെ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലമാണ് ഹന്‍സിക അവതരിപ്പിച്ചത്.