ആരാധകരെയും കൂട്ടുകാരെയും സഹതാരങ്ങളെയും പറ്റിച്ച് നടി നൂറിൻ ഷെരീഫ്. കഴിഞ്ഞ ദിവസം നടി രണ്ട് കൈകള്‍ കോര്‍ത്തിരിക്കുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെ നൂറിൻ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ ആരാധകരെ പറ്റിക്കാൻ നടി ഒപ്പിച്ച ഒരു സൂത്രപ്പണിയായിരുന്നു ഇത്.
കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല; കൈയുടെ ഉടമയെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ് - നൂറിന്‍ ഷെരീഫ്
കഴിഞ്ഞ ദിവസം നടി നൂറിന്‍ ഷെരീഫ് രണ്ട് കൈകള്‍ കോര്‍ത്തിരിക്കുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെ നൂറിൻ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ ആരാധകരെ പറ്റിക്കാൻ നടി ഒപ്പിച്ച ഒരു സൂത്രപ്പണിയായിരുന്നു ഇത്
![കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല; കൈയുടെ ഉടമയെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ് NOORIN LOVE STORY actrees noorin shareef reveled her love story കൈയുടെ ഉടമയെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ് പ്രണയനാകനെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ് നൂറിന്‍ ഷെരീഫ് നൂറിന്‍ ഷെരീഫ് ഇന്‍സ്റ്റഗ്രാം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5702426-1105-5702426-1578961804967.jpg)
സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി നൂറിൻ എത്തി. 'ഒരു പുരുഷന്‍റെ ഹാന്‍റ് മേക്കപ്പ് അനുകരിക്കാൻ ശ്രമിച്ചതായിരുന്നു ഞാൻ. ആദ്യമായാണ് മേക്കപ്പിലുള്ള എന്‍റെ അഭിരുചി ഞാൻ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരുവാക്ക്. ഞാൻ എന്നെ നന്നായി സ്നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്' നൂറിൻ കുറിച്ചു.
ഒരു പുരുഷന്‍റെ കൈ പോലെ തോന്നിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നൂറിൻ പങ്കുവച്ചത്. 'എന്‍റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ച് പറയുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍' ഇതായിരുന്നു ചിത്രത്തിനൊപ്പമുണ്ടായിരുന്ന കുറിപ്പ്.