കേരളം

kerala

ETV Bharat / sitara

താരങ്ങളുടെ പ്രതിഫലം, നിര്‍മാതാക്കളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ കത്ത് - Actors' remuneration

നിര്‍മാതാക്കളുടെ സ്ഥിതി പരിഗണിച്ചുകൊണ്ട് അനുകൂലമായ നിലപാടെടുക്കണെമന്നാണ് താരങ്ങളോട് കത്തിലൂടെ 'അമ്മ' സംഘടന ആവശ്യപ്പെട്ടത്

അമ്മയുടെ കത്ത്  'അമ്മ' സംഘടന  Actors' remuneration  'AMMA' letter asking them to cooperate with the producers
താരങ്ങളുടെ പ്രതിഫലം, നിര്‍മാതാക്കളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ കത്ത്

By

Published : Jul 15, 2020, 4:32 PM IST

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സിനിമാമേഖലയെ പിടിച്ചുനിർത്താന്‍ താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തോട് യോജിച്ച് താരസംഘടനയായ അമ്മ. നിര്‍മാതാക്കളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങള്‍ക്ക് കത്തയച്ചു. പുതിയ സിനിമകളില്‍ അഭിനയിക്കുന്നതില്‍ തടസമില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്. പ്രതിഫലം നിര്‍മാതാക്കളും താരങ്ങളും ചേര്‍ന്നാണ് തീരുമാനിക്കുന്നത്. അത് ഒരു നിശ്ചിത തുകയല്ല. എന്നാല്‍ നിര്‍മാതാക്കളുടെ സ്ഥിതി പരിഗണിച്ചുകൊണ്ട് അനുകൂലമായ നിലപാടെടുക്കണെമന്നാണ് താരങ്ങളോട് കത്തിലൂടെ സംഘടന ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details