കേരളം

kerala

ETV Bharat / sitara

ആദ്യത്തെ കണ്‍മണിയുടെ പേര് വെളിപ്പെടുത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ - vishnu unnikrishnan

പേരിടല്‍ ചടങ്ങിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട് കുഞ്ഞിന്‍റെ പേര് മാധവ് എന്നാണെന്ന് താരം അറിയിച്ചു. 2020 ഫെബ്രുവരിയിലായിരുന്നു വിഷ്ണുവിന്‍റെയും കോതമംഗലം സ്വദേശിനി ഐശ്വര്യയുടെയും വിവാഹം

actor writer vishnu unnikrishnan child latest photo  നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍  വിഷ്ണു ഉണ്ണികൃഷ്ണന്‍ കുഞ്ഞ്  vishnu unnikrishnan child latest photo  vishnu unnikrishnan  vishnu unnikrishnan films
ആദ്യത്തെ കണ്‍മണിയുടെ പേര് വെളിപ്പെടുത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

By

Published : Nov 27, 2020, 5:21 PM IST

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങുന്ന യുവനടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ കണ്‍മണിക്ക് പേരിട്ടു. പേരിടല്‍ ചടങ്ങിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട് കുഞ്ഞിന്‍റെ പേര് മാധവ് എന്നാണെന്ന് താരം അറിയിച്ചു. 2020 ഫെബ്രുവരിയിലായിരുന്നു വിഷ്ണുവിന്‍റെയും കോതമംഗലം സ്വദേശിനി ഐശ്വര്യയുടെയും വിവാഹം. കുഞ്ഞ് പിറന്ന വിവരം നേരത്തെ സോഷ്യല്‍മീഡിയ വഴി താരം പങ്കുവെച്ചിരുന്നു.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു നായക വേഷങ്ങള്‍ ചെയ്‌ത് തുടങ്ങിയത്. പിന്നീട് വികടകുമാരനിലും നായകനായി വിഷ്ണു എത്തി. നായകനാകുന്നത് മുമ്പ് ചെറിയ വേഷങ്ങളിലും വിഷ്ണു ബാല്യകാലം മുതല്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം വലിയ വിജയമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ വിഷ്ണുവിന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് അവസാനം പുറത്തിറങ്ങിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം. വിഷ്ണുവിന്‍റെ പുതിയ ചിത്രം 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സാനിയ ഇയ്യപ്പനാണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ ഗ്രാഫിക്‌സ് മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details