ചെന്നൈ: അന്തരിച്ച തമിഴ് നടന്‍ വിവേകിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മേട്ടുകുപ്പത്ത് നടന്നു. വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവേകിനെ വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിവേക് ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിച്ചപ്പോള്‍ തമിഴ് സിനിമാലോകം അവിടേക്ക് ഒഴുകിയെത്തി. വിവേകിന്‍റെ ആരാധകരുടെ നീണ്ട നിരയാണ് പ്രിയ താരത്തിന്‍റെ മുഖം അവസാനമായി കാണുന്നതിനായി വസതിക്ക് മുന്നിലുണ്ടായിരുന്നത്.
Also read:ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൺമറഞ്ഞ യുഗം; ചിന്ന കലൈവാനർ ഇനി ഓർമ