നടന്‍ വിവേകിന്‍റെ നില ഗുരുതരമായി തുടരുന്നു - ഹാസ്യനടന്‍ വിവേകിന് ഹൃദയാഘാതം
ഇന്ന് രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ ബന്ധുക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‍തെന്നും ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി
ചെന്നൈ: തമിഴ് ഹാസ്യനടന്‍ വിവേകിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇത് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ ബന്ധുക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‍തെന്നും ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്നും കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത് ഇതിന് കാരണമാകണമെന്നില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.