തെന്നിന്ത്യൻ നടൻ വിഷ്ണു വിശാലും ബാഡ്മിന്‍റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഈ മാസം 22നാണ് വിവാഹം. വിഷ്ണു തന്നെയാണ് തന്‍റെ വിവാഹ തീയതി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. എല്ലാവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും താരം ട്വിറ്ററിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി വിഷ്ണുവും ജ്വാല ഗുട്ടയും പ്രണയത്തിലാണ്. ആരണ്യ എന്ന ബഹുഭാഷാചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ വിവാഹം ഉടനുണ്ടാകുമെന്ന് വിഷ്ണു വിശാൽ അറിയിച്ചിരുന്നു. ജ്വാലയുടെ ജന്മദിനത്തിൽ ഇരുവരും മോതിരം കൈമാറുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.