അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ച് വിഷ്‌ണു ഉണ്ണികൃഷ്ണന്‍ - വിഷ്‌ണു ഉണ്ണികൃഷ്ണന്‍ സിനിമകള്‍
'ഒരു ആണ്‍കുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു' എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രത്തോടൊപ്പം വിഷ്‌ണു കുറിച്ചത്
നടനായും തിരക്കഥാകൃത്തായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങുന്ന യുവനടന്‍ വിഷ്‌ണു ഉണ്ണികൃഷ്ണന് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഒരു ആണ്‍കുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു' എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രത്തോടൊപ്പം വിഷ്‌ണു കുറിച്ചത്. ഒരുപാട് വേദനയിലൂടെയും സമ്മര്‍ദത്തിലൂടെയും കടന്നുപോയി ഒരു കുഞ്ഞിനെ സമ്മാനിച്ച പ്രിയപ്പെട്ട നല്ലപാതിക്ക് നന്ദിയും കുറിപ്പിലൂടെ വിഷ്‌ണു അറിയിച്ചിട്ടുണ്ട്. ഐശ്വര്യയാണ് വിഷ്‌ണുവിന്‍റെ ഭാര്യ. ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ബാലതാരമായി മലയാള സിനിമയില്‍ എത്തിയതാണ് വിഷ്‌ണു. എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ശിക്കാരി ശംഭു, വികടകുമാരന്‍, ഒരു യമണ്ടന്‍ പ്രേമകഥ, നീയും ഞാനും, നിത്യഹരിതനായകന്‍, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.