സംവിധായകന്‍ സുന്ദര്‍ സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം ആക്ഷന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. കേണല്‍ സുഭാഷായി വിശാല്‍ വേഷമിടുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് ഒരുക്കിയിട്ടുള്ളത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്‍റെ പ്രധാന ആകര്‍ഷണം. സത്യാന്വേഷണാർത്ഥം ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുന്ന കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. സാഹസം നിറഞ്ഞ സംഘട്ടന രംഗങ്ങളില്‍ പലതിലും വിശാൽ ഡ്യൂപ് ഇല്ലാതെയാണ് അഭിനയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
കേണല്‍ സുഭാഷായി വിശാല്‍; ഇനി ഫുള്‍ 'ആക്ഷന്‍' - actor vishal
സുന്ദര്‍ സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്ന, ഐശ്വര്യലക്ഷ്മി എന്നിവരാണ് നായികമാര്‍

കേണല്‍ സുഭാഷായി വിശാല്‍; ഇനി ഫുള്‍ 'ആക്ഷന്‍'
ബ്രഹ്‌മാണ്ഡ ചിത്രം അസർ ബൈസാൻ, കേപ്പഡോഷ്യ, ബാകൂ, ഇസ്താൻബുൾ, തായ്‌ലാന്‍റിലെ ക്രാബി ദ്വീപുകൾ, ബാങ്കോക്ക്, ജയ്‌പൂർ, ഋഷികേശ്, ഡെറാഡൂൺ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തമന്നയും മലയാളത്തിന്‍റെ ഐശ്വര്യ ലക്ഷ്‌മിയുമാണ് ആക്ഷനിൽ വിശാലിന്‍റെ നായികമാർ. ട്രൈഡന്‍റ് ആര്‍ട്‌സിന്‍റെ ബാനറിൽ ആർ.രവീന്ദ്രനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ മുമ്പിറങ്ങിയ ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.