സൂപ്പര്‍ഗുഡ് ഫിലിംസ് ഉടമയും നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചനയ്‌ക്ക് പൊലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍. വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.
വിശാലിന്‍റെ ആരോപണം
വിശാലിന്‍റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറിയുടെ പേരില്‍ സിനിമ നിര്‍മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍ പണം തിരികെ നല്‍കിയിട്ടും വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതായി താരം പറയുന്നു.
പിന്നീട് രേഖകള്‍ കാണാനില്ലെന്നാണ് പറഞ്ഞതായും വിശാല്‍ ടി നഗര്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിശാലിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുമ്പ് തിരൈ സിനിമ നിര്‍മിക്കാനാണ് താരം പണം വാങ്ങിയത്.