എറണാകുളം: ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ വിനയ് ഫോര്‍ട്ട്. ദ്വീപിലെ ജനങ്ങൾക്ക് എപ്പോഴും നല്ലത് സംഭവിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിനയ് ഫോര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ ലക്ഷദ്വീപിൽ പോയിട്ടുണ്ട്. അവിടെ നിരവധി സുഹൃത്തുക്കളുണ്ട്. ദ്വീപിലെ ജനങ്ങൾ ആശങ്കയോടെ കാണുന്ന നടപടികളെ കുറിച്ചോ... അതിന് പിന്നിലെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചോ താൻ പഠിച്ചിട്ടില്ല. അതിനാൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും സ്നേഹമുള്ള ആളുകളാണ് ദ്വീപ് നിവാസികള്‍. എല്ലാ മനുഷ്യർക്കും അവരുടെ സ്ഥലങ്ങളിൽ സമാധാനപരമായി ജീവിക്കാൻ കഴിയണമെന്ന അതിയായ ആഗ്രഹമാണ് തനിക്ക് ഉള്ളത്' വിനയ് ഫോർട്ട് പറഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് നടൻ വിനയ് ഫോർട്ട് - actor vinay fort opinion news
എല്ലാ മനുഷ്യർക്കും അവരുടെ സ്ഥലങ്ങളിൽ സമാധാനപരമായി ജീവിക്കാൻ കഴിയണമെന്ന അതിയായ ആഗ്രഹമാണ് തനിക്ക് ഉള്ളതെന്നും വിനയ് ഫോര്‍ട്ട് എറണാകുളത്ത് പറഞ്ഞു.

ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് നടൻ വിനയ് ഫോർട്ട്
ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് നടൻ വിനയ് ഫോർട്ട്
പൃഥ്വിരാജ്, പ്രിയദര്‍ശന്‍, സാജിദ് യഹിയ, ജൂഡ് ആന്‍റണി, ആന്‍റണി വര്‍ഗീസ് പെപ്പേ, മിഥുന്‍ മാനുവല്‍ തോമസ്, ഷെയ്ന്‍ നിഗം തുടങ്ങിയ താരങ്ങള്‍ നേരത്തെ തന്നെ ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ദ്വീപ് നിവാസികള്‍ക്ക് വേണ്ടി ആദ്യ ശബ്ദമുയര്‍ത്തി എന്ന പേരില്‍ സൈബര്‍ ആക്രമണം വരെ നടന്‍ പൃഥ്വിരാജ് നേരിട്ടിരുന്നു.