നടൻ വിജിലേഷ് വിവാഹിതനാകുന്നു. വിവാഹ തിയതി പങ്കുവെച്ചുകൊണ്ട് വിജിലേഷ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ മാസം 29നാണ് വിജിലേഷിന്‍റെ വിവാഹം. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് താരത്തിന്‍റെ വധു. തന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് നേരത്തെ ഫേസ്‌ബുക്ക് പേജിലൂടെ താരം അറിയിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് കുറിച്ചുകൊണ്ടായിരുന്നു അന്ന് വിജിലേഷ് ഫേസ്‌ബുക്കിൽ വിവാഹത്തിനെ കുറിച്ചുള്ള സൂചന നൽകിയത്.
-
മാർച്ച് 29 നാണ് വിവാഹം എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു....🥰🥰
Posted by Vijilesh Karayadvt on Monday, 15 March 2021
"മാർച്ച് 29നാണ് വിവാഹം. എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു...." എന്ന് കുറിച്ചുകൊണ്ട് വിജിലേഷ് സേവ് ദി ഡേറ്റ് ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജിലേഷ് പിന്നീട് ഗപ്പി, വിമാനം, അലമാര, വരത്തൻ, തീവണ്ടി ചിത്രങ്ങളിലൂടെയും മലയാളത്തിന്‍റെ പ്രിയതാരമായി.