മക്കള്‍ സെല്‍വന്‍ നടന്‍ വിജയ് സേതുപതിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ആദ്യമായി വെബ് സിനിമ നിര്‍മിക്കുന്നു. മുഗിഴ് എന്ന് പേരിട്ടിരിക്കുന്ന വെബ് സിനിമയില്‍ വിജയ് സേതുപതി, റജീന കസാന്‍ഡ്ര, ശ്രീജ സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് കാര്‍ത്തിക് സ്വാമിനാഥനാണ്. സിനിമയുടെ ട്രെയിലര്‍ പുതുവത്സര ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് പുറത്തിറങ്ങും.
ആദ്യമായി വെബ് സിനിമ നിര്‍മിച്ച് വിജയ് സേതുപതി, ട്രെയിലര്‍ പുതുവത്സര ദിനത്തില്‍ എത്തും - വിജയ് സേതുപതി
മുഗിഴ് എന്ന് പേരിട്ടിരിക്കുന്ന വെബ് സിനിമയില്‍ വിജയ് സേതുപതി, റജീന കസാന്‍ഡ്ര, ശ്രീജ സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
വിജയ് സേതുപതി
അതേസമയം വിജയ് സേതുപതി ആദ്യമായി നടന്‍ വിജയ്‌യുടെ പ്രതിനായകനായി എത്തുന്ന ലോകേഷ് കനഗരാജ് സിനിമ മാസ്റ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. പൊങ്കല്‍ റിലീസായി ജനുവരി 13ന് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കൊവിഡ് മൂലം നീണ്ടുപോയ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതില്‍ ആരാധകരും ആവേശത്തിലാണ്.