ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പൊങ്കല്‍ റിലീസായി മാസ്റ്റര്‍ തിയേറ്ററുകളിലേക്ക് എത്തും . ജനുവരി 13ന് ചിത്രം പ്രദര്‍ശനത്തിനെത്തും. കൈതിക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്‌ത മാസ്റ്ററില്‍ വിജയ്‌ക്ക് പുറമെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷത്തിലാണ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. മാളവിക മോഹനാണ് സിനിമയിലെ നായിക. കൂടാതെ ആന്‍ഡ്രിയ ജെര്‍മിയയും ശാന്തനു ഭാഗ്യരാജും അര്‍ജുന്‍ ദാസും അഭിനയിച്ചിട്ടുണ്ട്.
കാത്തിരിപ്പിന് വിരാമം , 'മാസ്റ്റര്‍' ജനുവരി 13ന് തിയേറ്ററുകളിലെത്തും - actor vijay master news
പൊങ്കല്‍ റിലീസായി ജനുവരി 13ന് ചിത്രം പ്രദര്‍ശനത്തിനെത്തും. കൈതിക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്‌ത മാസ്റ്ററില്‍ വിജയ്‌ക്ക് പുറമെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അഭിനയിച്ചിട്ടുണ്ട്
ദീപാവലി ദിനത്തില്‍ റിലീസ് ചെയ്‌ത മാസ്റ്റര്‍ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മാസ്റ്ററിന് തിയേറ്റര്‍ റിലീസുണ്ടാകില്ലെന്നും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നുമുള്ള തരത്തില്‍ പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇവയെല്ലാം നിഷേധിച്ചിരുന്നു. ഇപ്പോള്‍ കാത്തിരിപ്പിന് വിരാമമിട്ട് റിലീസിങ് തീയതി എത്തിയപ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്.
ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തീയേറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്ത് കളയാൻ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ അനുവദിക്കുകയുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.