ഇളയ ദളപതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജിയിലാണ് പിഴ ശിക്ഷ.
വിജയ് കോടികൾ വിലമതിക്കുന്ന കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. നികുതി ഇളവിന് സമർപ്പിച്ച ഹർജി തള്ളുകയും നടനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയുമായിരുന്നു. സിനിമയിലെ സൂപ്പർ ഹീറോ 'റീൽ ഹീറോ' മാത്രം ആയി മാറരുതെന്ന് കോടതി പറഞ്ഞു.