തന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് ഒഴിഞ്ഞ് നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി തമിഴ് സൂപ്പര്‍ താരം വിജയ്. മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ രവി രാജയ്ക്കും എ.സി കുമാറിനുമെതിരെയാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. സാലിഗ്രാമത്തില്‍ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഫ്ലാറ്റ് ഒഴിയണമെന്ന് വിജയ് പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഒഴിഞ്ഞുപോയില്ല. ഇതോടെയാണ് വിജയ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മുന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടന്‍ വിജയ്‌യുടെ പരാതി - Vijay police complaints news
മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ രവി രാജയ്ക്കും എ.സി കുമാറിനുമെതിരെയാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. സാലിഗ്രാമത്തില്‍ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്.
വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് അസോസിയേഷനില്‍ നിന്നും പുറത്തായത്. അതേസമയം ഫ്ലാറ്റ് ഒഴിയാന്‍ ഇരുവരും പൊലീസിനോട് സമയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13ന് റിലീസ് ചെയ്യും. നെല്‍സണ്‍ ദിലീപ് കുമാര്‍ സിനിമ ദളപതി 65 ആണ് ചിത്രീകരണം ആരംഭിക്കാനുള്ള ദളപതി ചിത്രം. ഫെബ്രുവരിയോടെ ഷൂട്ടിങ് ആരംഭിച്ചേക്കും. ദീപാവലിക്ക് റിലീസിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരിക്കുന്നത്.