വരത്തൻ, മഹേഷിന്‍റെ പ്രതികാരം ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ നടൻ വിജിലേഷിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. എംഎ ബിരുദധാരി കൂടിയാണ് സ്വാതി. വിവാഹനിശ്ചയത്തിന്‍റെ വാർത്ത വിജിലേഷ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
താരത്തിന്‍റെ സഹപ്രവർത്തകരും ആരാധകരും വിവാഹനിശ്ചയത്തിന് ആശംസയറിയിച്ച് കമന്‍റ് ചെയ്‌തിട്ടുണ്ട്. വിവാഹ മാട്രിമോണിയലിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും വിവാഹം.