എല്ലാവര്‍ക്കും അവനവന്‍റെ വാഹനങ്ങള്‍ എന്നും പ്രിയപ്പെട്ടതായിരിക്കും. പലതും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമാക്കിയതുമാകാം. പിന്നീട് അവ കൈമറിഞ്ഞ് പോയാലും ആ പഴയ വാഹനങ്ങളുടെ ഓര്‍മകള്‍ ഏത് വാഹനപ്രേമിയുടെ ഉള്ളിലുമുണ്ടാകും. അത്തരത്തില്‍ ഇപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദന്‍ തന്‍റെ അച്ഛന്‍റെ കൈമറിഞ്ഞുപോയ അച്ഛന്‍റെ പ്രിയപ്പെട്ട ബൈക്കുകള്‍ തിരികെ വാങ്ങി നല്‍കിയിരിക്കുകയാണ്. അച്ഛന്‍റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഉണ്ണിയുടെ സര്‍പ്രൈസ് സമ്മാനം.
പിറന്നാള്‍ ദിനത്തില്‍ അച്ഛന് സര്‍പ്രൈസുമായി നടന്‍ ഉണ്ണി മുകുന്ദന്‍ - actor unni mukundan
അച്ഛന്‍ ഉപയോഗിച്ച് കൈമറിഞ്ഞ് പോയ പഴയ മോഡല്‍ ഹീറോ ഹോണ്ട സിഡി 100 ബൈക്കാണ് ഉണ്ണി മുകുന്ദന്‍ അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത്. ഒപ്പം യെസ്ഡി 250 സിസി ബൈക്കും സമ്മാനിച്ചു
അച്ഛന് ഉപയോഗിച്ച് കൈമറിഞ്ഞ് പോയ പഴയ മോഡല്‍ ഹീറോ ഹോണ്ട സിഡി 100 ബൈക്കാണ് ഉണ്ണി മുകുന്ദന്‍ അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത്. ഒപ്പം യെസ്ഡി 250 സിസി ബൈക്കും സമ്മാനിച്ചു. പല സാഹചര്യങ്ങള്‍ കൊണ്ട് വില്‍ക്കേണ്ടിവന്ന ബൈക്കുകളോടുള്ള അച്ഛന്‍റെ ഇഷ്ടം മനസിലാക്കിയാണ് താരം അതേ പോലുള്ള ബൈക്കുകള്‍ തന്നെ അച്ഛന് നല്‍കാന്‍ തീരുമാനിച്ചത്. സിഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് യെസ്ഡി 250യും ഉണ്ണി വാങ്ങിയത്. എന്നാല്‍ അപ്പോഴേക്കും സിഡി 100 ഉം ലഭിച്ചു. ഇതോടെ രണ്ട് ബൈക്കുകളും അച്ഛന് സമ്മാനമായി നല്‍കുകയായിരുന്നു താരം. അച്ഛന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്‍റെ യാത്രകള്‍ തിരികെ നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചു. ബൈക്കുകള്‍ തിരികെ കിട്ടാന്‍ സഹായിച്ച മോട്ടോപാഡ്രോണ്‍ എന്ന ഫേസ്ബുക്ക് പേജിനും ഉണ്ണി നന്ദി അറിയിച്ചിട്ടുണ്ട്.