കേരളം

kerala

ETV Bharat / sitara

ടൊവിനോ തോമസ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് - കള സിനിമ വാര്‍ത്തകള്‍

കള സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസ് വയറിന് പരുക്കേറ്റ് ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. മനു അശോകന്‍ ചിത്രം കാണെക്കാണെയുടെ സെറ്റിലേക്കാണ് മൂന്നാഴ്‌ച നീണ്ട വിശ്രമത്തിന് ശേഷം ടൊവിനോ തോമസ് എത്തിയത്

ടൊവിനോ തോമസ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്  Actor Tovino Thomas back to shooting  Tovino Thomas injurynews  ടൊവിനോ തോമസ് കള സിനിമ  കള സിനിമ വാര്‍ത്തകള്‍  കാണെക്കാണെ സിനിമ
ടൊവിനോ തോമസ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്

By

Published : Nov 4, 2020, 10:26 AM IST

എറണാകുളം: കള സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് സിനിമാ ഷൂട്ടിങ് തിരക്കുകളിലേക്ക്. 'കാണെക്കാണെ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ടൊവിനോ ലൊക്കേഷനിലെത്തി. ചികിത്സയും വിശ്രമവും കഴിഞ്ഞ് ആരോഗ്യവാനായി തിരിച്ചെത്തിയ താരത്തിന് വലിയ വരവേൽപ്പാണ് സിനിമയുടെ അണിയറപ്രവർത്തകർ നൽകിയത്. കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് അണിയറപ്രവര്‍ത്തകര്‍ നടനെ വരവേറ്റത്. കള സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയുടെ വയറിനായിരുന്നു പരുക്കേറ്റത്. പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ആന്‍ജിയോഗ്രാം നടത്തിയ താരം വിശ്രമത്തിലായിരുന്നു. മൂന്ന് ആഴ്ച്ച നീണ്ട വിശ്രമത്തിന് ശേഷമാണ് ടൊവിനോ വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് എത്തിയത്.

മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ'യുടെ ഷൂട്ടിങ് കൊച്ചിയിലാണ് പുരോഗമിക്കുന്നത്. നായിക ഐശ്വര്യ ലക്ഷ്‌മിയും ടൊവിനോയും ഉള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ആദ്യദിവസം ചിത്രീകരിച്ചത്. സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനുമാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വി.എസ് രോഹിത്താണ് കള സംവിധാനം ചെയ്യുന്നത്.

ABOUT THE AUTHOR

...view details