യുവതാരം ടൊവിനോ തോമസിന് കൊവിഡ്. രോഗലക്ഷണങ്ങളില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇപ്പോൾ ഐസൊലേഷനിലാണെന്നും നടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ക്വാറന്‍റൈൻ പൂർത്തിയാക്കി വീണ്ടും ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും താരം പറഞ്ഞു.
നടൻ ടൊവിനോ തോമസിന് കൊവിഡ് പോസിറ്റീവ് - tovino corona latest news
ടൊവിനോ തോമസിന് കൊവിഡ് പോസിറ്റീവ്. രോഗലക്ഷണങ്ങളില്ലെന്നും ഐസൊലേഷനിലാണെന്നും താരം അറിയിച്ചു.
നടൻ ടൊവിനോ തോമസിന് കൊവിഡ് പോസിറ്റീവ്
"നമസ്കാരം. എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. ഇപ്പോൾ ഐസൊലേഷനിലാണ്. രോഗ ലക്ഷണമില്ലാത്തതിനാൽ ഞാൻ സുരക്ഷിതനാണ്. കുറച്ച് ദിവസത്തേക്ക് ക്വാറന്‍റൈനിൽ പോകാനുള്ള സമയമാണിത്. വീണ്ടും പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരുന്നതിനും നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നതിനും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കുന്നു... എല്ലാവരും സുരക്ഷിതരായി ഇരിക്കുക, ഉടൻ മടങ്ങിയെത്തും," എന്ന് ടൊവിനോ തോമസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.