യാതൊരു വിധ സിനിമാ പാരമ്പര്യവുമില്ലാതെ അഭിനയരംഗത്തേക്ക് എത്തുകയും ചെറിയ വേഷങ്ങളിലൂടെ സാന്നിധ്യമറിയിച്ച് നായക പദവിയിലേക്ക് ഉയര്‍ന്ന് മറ്റ് ഭാഷകളിലടക്കം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ചെയ്‌ത നടനാണ് ടൊവിനോ തോമസ്. ഇപ്പോള്‍ സിനിമാ നിര്‍മാണത്തിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് താരം. കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് നടന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. കലാമൂല്യമുള്ളതും സിനിമാ മേഖലയുടെ വില വര്‍ധിപ്പിക്കുന്നതുമായ സിനിമകള്‍ നിര്‍മിക്കുവാനാണ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചതെന്ന് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 'ഇതൊരു വലിയ ഉത്തരവാദിത്വമായി ഞാന്‍ കാണുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന പടങ്ങള്‍ നിര്‍മിക്കും. നിങ്ങള്‍ നല്‍കുന്ന സ്നേഹത്തെയും പിന്തുണയേക്കാളും വലിയ ഇന്ധനം മറ്റൊന്നുമില്ല...' ടൊവിനോ തോമസ് കുറിച്ചു.
നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍, നിര്‍മാണ കമ്പനിയുമായി ടൊവിനോയും എത്തുന്നു - tovino thomas started production company for malayalam cinema industry
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നടന്‍ ടൊവിനോ നിര്‍മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.
ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് തുടങ്ങിയ സംവിധാനം ചെയ്‌ത രോഹിത്ത് സിനിമ കളയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മകിച്ച പ്രതികരണമാണ് ലഭിച്ചത്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ടൊവിനോയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന പുതിയ ചിത്രം. ടൊവിനോയും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിക്കുന്നത്. കാണെക്കാണെ എന്ന താരത്തിന്‍റെ മറ്റൊരു ത്രില്ലര്‍ സിനിമ ഷൂട്ടിങ് പൂര്‍ത്തിയാക്കി അണിയറയില്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.