നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു - Tovino Thomas movie
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടൻ ആശുപത്രി വിട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആരോഗ്യസ്ഥിതി പരിശോധിക്കും.
എറണാകുളം: കള സിനിമയുടെ ചിത്രീകരണത്തിനിടയിൽ വയറിന് പരിക്കേറ്റ് സ്വകാര്യ ആശുപതിയിൽ ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് സുഖം പ്രാപിച്ചു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടൻ ആശുപത്രി വിട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആരോഗ്യസ്ഥിതി പരിശോധിക്കും. ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിരീക്ഷണത്തിനായി ആദ്യം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ടൊവിനോ. കഴിഞ്ഞ ദിവസം താരത്തിന്‍റെ വയറിന്‍റെ ഭാഗത്ത് വീണ്ടും സിടി ആൻജിയോഗ്രാം നടത്തിയിരുന്നു. അതിൽ രക്തം കട്ടിപിടിച്ചിരിക്കുന്നത് പരിഹരിച്ചു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് കള. ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരിക്കേറ്റതോടെ ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.