നടന്‍ ടൊവിനോ തോമസ് ആശുപത്രിയില്‍ - Actor Tovino Thomas
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
എറണാകുളം: നടന്‍ ടൊവിനോ തോമസിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ കൂട്ടിയിടിച്ച് താരത്തിന് നിസാരമായ പരിക്കേറ്റിരുന്നു. പിന്നീട് 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനായി പിറവത്ത് പോയിരുന്നു. ശേഷം കൊച്ചിയിൽ തിരിച്ചെത്തിയപ്പോള്‍ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരമിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.