യുവനടന്‍ ടൊവിനോയുടെ രണ്ടാമത്തെ കുഞ്ഞ് തഹാന്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ടൊവിനോയ്‌ക്കും ഭാര്യ ലിഡിയയ്‌ക്കും തഹാന്‍ ജനിക്കുന്നത്. മകനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'എന്‍റെ മകന് ഇന്ന് ഒരു വയസ് തികയുന്നു' എന്നാണ് ടൊവിനോ പിറന്നാള്‍ ആശംസിച്ച് കുറിച്ചത്. മകനോടൊപ്പം സൈക്കിള്‍ ചവിട്ടുന്നതും, വീടിന്‍റെ മുറ്റത് കിടക്കുന്നതുമായ ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോ ചിത്രം പങ്കുവെച്ചതോടെ ആശംസകള്‍ കൊണ്ട് തഹാനെ മൂടുകയാണ് ടൊവിനോ ഫാന്‍സ്.
തഹാന് ഒന്നാം പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് ടൊവിനോ തോമസ് - tovino thomas son tahaan
കഴിഞ്ഞ ജൂണ്‍ ആറിനാണ് ടൊവിനോയ്‌ക്ക് രണ്ടാമത്തെ മകനായി തഹാന്‍ ജനിച്ചത്. നേരത്തെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങുകളുടെ വീഡിയോ ടൊവിനോ പങ്കുവെച്ചിരുന്നു.
തഹാന് ഒന്നാം പിറന്നാള്‍, മകന് ആശംസകള്‍ നേര്‍ന്ന് ടൊവിനോ തോമസ്
തഹാന് എന്നാല്‍ കരുണ എന്നാണ് അര്‍ഥമെന്ന് ഒരു അഭിമുഖത്തിനിടെ ടൊവിനോ പറഞ്ഞിരുന്നു. നേരത്തെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങിന്‍റെ വീഡിയോയും ചിത്രങ്ങളുമെല്ലാം ടൊവിനോ പങ്കുവെച്ചിരുന്നു. തഹാനെ കൂടാതെ ഇസയെന്നൊരു മകള്‍ കൂടി ടൊവിനോയ്‌ക്കും ലിഡിയയ്‌ക്കുമുണ്ട്. ടൊവിനോയും ഭാര്യ ലിഡിയയും ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ടൊവിനോ സിനിമയില്‍ സജീവമായി തുടങ്ങിയതിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.
Also read: ടൊവിനോയുടെ രാജകുമാരന്‍റെ മാമോദീസ ആഘോഷമാക്കി കുടുംബം