നിര്‍മാണ രംഗത്തും ചുവടുറപ്പിക്കാന്‍ ടിനി ടോം, ആദ്യ ചിത്രം ഉദയ, ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി - ടിനി ടോം നിര്‍മാതാവാകുന്നു
സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഉദയയിലൂടെയാണ് നിര്‍മാതാവായുള്ള ടിനി ടോമിന്‍റെ അരങ്ങേറ്റം
മിമിക്രി കലാകാരനായും നടനായും അവതാരകനായും കഴിവ് തെളിയിച്ച് മലയാള സിനിമയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന താരമാണ് ടിനി ടോം. ഇപ്പോള്‍ താരം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിർമാണ രംഗത്തേക്ക് കടക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഉദയയിലൂടെയാണ് നിര്‍മാതാവായുള്ള ടിനി ടോമിന്‍റെ അരങ്ങേറ്റം. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. നവാഗതനായ ധീരജ് ബാലയാണ് ഉദയ സംവിധാനം ചെയ്യുന്നത്. ഡബ്ല്യൂ.എം മൂവീസിന്‍റെ ബാനറില്‍ ജോസ് കുട്ടി മഠത്തിലാണ് സിനിമ നിര്‍മിക്കുന്നത്. ധീരജ് ബാല, വിജീഷ് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. നിധേഷ് നടേരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കും. അരുണ്‍ ഭാസ്‌കര്‍ ഛായാഗ്രഹണവും സുനിൽ.എസ്.പിള്ള എഡിറ്റിങും നിർവഹിക്കുന്നു.