തമിഴ് നടന്‍ സൂര്യ കൊവിഡ് മുക്തനായി. സഹോദരനും നടനുമായ കാര്‍ത്തിയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. 'ചേട്ടന്‍ വീട്ടിലേക്ക് സുരക്ഷിതനായി തിരിച്ചെത്തിയിരിക്കുന്നു. കുറച്ച് ദിവസത്തേക്ക് വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയും. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല' കാര്‍ത്തി കുറിച്ചു.
കൊവിഡ് മുക്തി നേടി നടന്‍ സൂര്യ; സന്തോഷം പങ്കുവെച്ച് കാര്‍ത്തി - സൂര്യ കൊവിഡ് മുക്തനായി
ഞായറാഴ്ച വൈകിട്ടോടെയാണ് താന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്ന വിവരം സൂര്യ ട്വിറ്ററിലൂടെ അറിയിച്ചത്
കഴിഞ്ഞ ദിവസമാണ് സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സൂര്യ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. തന്നെ രോഗാവസ്ഥയില്‍ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള എല്ലാവര്‍ക്കും സൂര്യ നന്ദി പറയുകയും ചെയ്‌തിരുന്നു. നവംബറില്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ സുരരൈ പോട്രുവാണ് സൂര്യ ഒടുവില്‍ അഭിനയിച്ച ചിത്രം. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. സുധ കൊങരയായിരുന്നു സിനിമ സംവിധാനം ചെയ്‌തത്. വാടിവാസല്‍ അടക്കം നിരവധി സിനിമകള്‍ സൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.