സാമൂഹിക പ്രശ്നങ്ങൾക്കെതിരെ എല്ലായിപ്പോഴും പ്രതികരിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കാനും എന്ന് മുമ്പിലുണ്ടാകുന്ന നടനാണ് സൂര്യ ശിവകുമാര്‍. അടുത്തിടെ വലിയ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ഭയം കാരണം തമിഴ്‌നാട്ടിലെ മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷം താരം വിദ്യാഭ്യാസ സമ്പ്രദായത്തെയും നീതിന്യായ വ്യവസ്ഥകളെയും വിമർശിച്ച് കൊണ്ട് ഒരു കുറിപ്പ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. 'നീറ്റ് ഭയത്തെ തുടർന്ന് ഒരേ ദിവസം മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത വാർത്ത തന്‍റെ മനസാക്ഷിയെ ഇളക്കി മറിച്ചുവെന്നും. ജീവന് അപകടകരമായ മഹാമാരിയിലൂടെ നാം കടന്നുപോകുമ്പോള്‍ വിദ്യാഥികൾ പരീക്ഷ എഴുതി തങ്ങളുടെ കഴിവും മൂല്യവും തെളിയിക്കേണ്ട നിർബന്ധിത സാഹചര്യം തന്നെ കൂടുതൽ വേദനിപ്പിക്കുന്നുവെന്നും' നടൻ സൂര്യ കുറിപ്പിലൂടെ പറഞ്ഞു.
മഹാമാരിക്ക് ഇടയില്‍ നടത്തുന്ന നീറ്റ് പരീക്ഷകളെ വിമര്‍ശിച്ച് നടന്‍ സൂര്യ - NEET exams
നീറ്റ് പരീക്ഷയെ 'മനു നീതി' പരീക്ഷയെന്നാണ് സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്
![മഹാമാരിക്ക് ഇടയില്‍ നടത്തുന്ന നീറ്റ് പരീക്ഷകളെ വിമര്‍ശിച്ച് നടന്‍ സൂര്യ Actor Surya criticizes NEET exams conducted during the epidemic മഹാമാരിക്ക് ഇടയില്‍ നടത്തുന്ന നീറ്റ് പരീക്ഷകളെ വിമര്‍ശിച്ച് നടന്‍ സൂര്യ നീറ്റ് പരീക്ഷകളെ വിമര്‍ശിച്ച് നടന്‍ സൂര്യ നീറ്റ് പരീക്ഷകള്‍ NEET exams Actor Surya criticizes NEET exams](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8793566-235-8793566-1600066809943.jpg)
നീറ്റ് പരീക്ഷയെ 'മനു നീതി' പരീക്ഷയെന്നാണ് സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികൾക്ക് ആശംസകൾക്ക് പകരം ആശ്വാസ വാക്കുകൾ നൽകുന്നതിനെക്കാൾ ലജ്ജാകരമായ മറ്റൊന്ന് ഇല്ലെന്നും എല്ലാവർക്കും തുല്യ അവസരങ്ങൾ ഒരുക്കേണ്ട സർക്കാർ ഏറ്റക്കുറച്ചിലും ഭിന്നിപ്പുമുണ്ടാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നിയമമായി നടപ്പിലാക്കുന്നതെന്നും സൂര്യയുടെ പ്രസ്താവനയില്‍ പറയുന്നു.
'പാവപ്പെട്ട വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ യാഥാർഥ്യങ്ങൾ അറിയാതെയും അത് മനസിലാക്കാതെയും സർക്കാർ വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തുകയാണ്. കൊറോണയെ ഭയന്ന് വീഡിയോ കോൺഫറൻസിലൂടെ നീതി നടപ്പിലാക്കുന്ന കോടതിയാണ് വിദ്യാർഥികളോട് ഭയപ്പെടാതെ പരീക്ഷയ്ക്ക് ഹാജരാകാൻ പറയുന്നതെന്നും' സൂര്യ കുറിപ്പില്‍ പറഞ്ഞു. 'പരീക്ഷയെ ഭയന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നു' എന്നത് മാധ്യമങ്ങളിൽ ചർച്ച ചെയ്യപെടുന്ന ഒരു വിഷയമായി മാറുന്നു. അതിൽ ചില ചാണക്യന്മാർ വിദ്യാർഥികളുടെ ആത്മഹത്യക്കുറിപ്പിലെ അക്ഷരത്തെറ്റുകളെ കുറിച്ച് രൂക്ഷമായി ചർച്ച ചെയ്യുന്നു. നീറ്റ് പോലുള്ള 'മനു നീതി' പരീക്ഷകൾ നമ്മുടെ വിദ്യാർഥികളുടെ അവസരങ്ങൾ മാത്രമല്ല, അവരുടെ ജീവനും ഇല്ലാതാകുന്നു. ഈ പരീക്ഷ സമ്പ്രദായം കാരണം മക്കളെ നഷ്ടമാകുന്ന മാതാപിതാക്കൾക്ക് ഇതൊരു ആജീവനാന്ത ശിക്ഷയായി മാറുന്നു. ഇനി എങ്കിലും വിദ്യാർഥികളുടെ നന്മയ്ക്ക് കൂട്ടുനിൽക്കാത്ത ഈ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കണം. മഹാഭാരതത്തിൽ ദ്രോണാചാര്യൻ ഏകലവ്യന്‍റെ പെരുവിരൽ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ ആധുനിക കാലത്തെ ദ്രോണന്മാർ ആറാം ക്ലാസ് വിദ്യാർഥികളോട് പോലും പരീക്ഷ എഴുതാനും അവരുടെ അറിവും മൂല്യവും തെളിയിക്കാനും ആവശ്യപെടുന്നു. ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ച് വിജയിച്ച് വരുന്ന കഴിവുള്ള വിദ്യാര്‍ഥികളെ ബലിയർപ്പിക്കാൻ അവർ നീറ്റ് പോലുള്ള ശക്തമായ ആയുധങ്ങൾ പ്രയോഗിക്കുന്നു. ഒരു ദിവസം തന്നെ നീറ്റ് പരീക്ഷ കാരണം മരണപ്പെട്ടത് മൂന്ന് വിദ്യാർഥികളാണ്. ഇതിൽ താൻ ഖേദിക്കുന്നു. നമ്മൾ ഇതിന് ജാഗ്രത പുലർത്തുന്നില്ലയെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാം. നിരപരാധികളായ വിദ്യാർഥികളുടെ മരണത്തെ നാം നിശബ്ദമായി കാണരുത്. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്ന കുട്ടികളുടെ ഡോക്ടറാകാനുള്ള സ്വപ്നങ്ങളെ കത്തിച്ചുകളയുന്ന നീറ്റിന് എതിരെ നാം ഒറ്റക്കെട്ടായി ചേർന്ന് ശബ്ദമുയർത്തണമെന്നും' സൂര്യ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.