കേരളം

kerala

ETV Bharat / sitara

ഓസ്‌കാർ മത്സര പട്ടികയിലെ 366 സിനിമകളില്‍ ഒന്നായി 'സൂരറൈ പോട്ര്' - അപര്‍ണ്ണ ബാലമുരളി ഓസ്‌കാര്‍

മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി എന്നീ കാറ്റഗറിയിലാണ് ചിത്രം ഇടം നേടിയത്. 93-ാമത് ഓസ്‌കാർ അവാർഡിന് അർഹമായ 366 ഫീച്ചർ ചിത്രങ്ങളുടെ പട്ടികയാണ് ഓസ്‌കാർ അക്കാദമി പുറത്ത് വിട്ടത്.

സൂരറൈ പോട്ര് ഓസ്‌കാർ മത്സര പട്ടിക  ഓസ്‌കാർ മത്സര പട്ടിക  Actor Suriya and Aparna Balamurali are in the Oscars Eligibility list  Soorarai Pottru joins Oscar race  Soorarai Pottru Oscar  അപര്‍ണ്ണ ബാലമുരളി ഓസ്‌കാര്‍  നടന്‍ സൂര്യ ഓസ്‌കാര്‍
ഓസ്‌കാർ മത്സര പട്ടികയിലെ 366 സിനിമകളില്‍ ഒന്നായി 'സൂരറൈ പോട്ര്'

By

Published : Feb 26, 2021, 4:10 PM IST

ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി നടന്‍ സൂര്യയുടെ സിനിമ സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള സിനിമകളുടെ മത്സര പട്ടികയില്‍ ഇടം നേടി. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്‍റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി എന്നീ കാറ്റഗറിയിലാണ് ചിത്രം ഇടം നേടിയത്. 93-ാമത് ഓസ്‌കാർ അവാർഡിന് അർഹമായ 366 ഫീച്ചർ ചിത്രങ്ങളുടെ പട്ടികയാണ് ഓസ്‌കാർ അക്കാദമി പുറത്ത് വിട്ടത്. മാർച്ച് അഞ്ചിന് ഓസ്‌കാർ നോമിനേഷൻ വോട്ടിങ് ആരംഭിക്കും. മാർച്ച് 10ന് വോട്ടിങ് അവസാനിക്കും. മാർച്ച് 15ന് ഓസ്‌കാർ നോമിനേഷൻ പ്രഖ്യാപിക്കും. ഏപ്രിൽ 25നാണ് 93-ാമത് ഓസ്‌കാർ അവാർഡ് പ്രഖ്യാപന ചടങ്ങ്.

ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ്‌ ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്‌റ്റന്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമായിരുന്നു 'സൂരറൈ പോട്ര്. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്ക് കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുളള അദ്ദേഹത്തിന്‍റെ യാത്രയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, ഉര്‍വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൊവിഡ് പ്രതിസന്ധിയുളളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുളള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസാഞ്ചല്‍സില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓണ്‍ലൈനായാണ്‌ ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്.

ABOUT THE AUTHOR

...view details