സൂര്യയുടെ 40-ാം ചിത്രം സണ്‍ പിക്ചേഴ്‌സ് നിര്‍മിക്കും - actor suriya films
പാണ്ഡിരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും സിനിമ പറയുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
എറണാകുളം: സൂര്യയുടെ 40-ാം ചിത്രം പ്രഖ്യാപിച്ചു. സൺ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മിക്കുന്നത്. സണ്‍ പിക്ചേഴ്‌സ് തന്നെയാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പാണ്ഡിരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും സിനിമ പറയുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകാർത്തികേയന്‍റെ 'നമ്മ വീട്ട് പിള്ളൈ' എന്ന സിനിമയ്ക്ക് ശേഷം സൺ പിക്ചേഴ്‌സും പാണ്ഡിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സൂര്യയുടെ 40-ാം സിനിമ. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. വെട്രിമാരന്‍റെ വാടി വാസൽ എന്ന സിനിമയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക.