നടന്‍ ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു. ഒപ്പം തമിഴ്‌നാടിന്‍റെ കൊവിഡ് രണ്ടാംതരംഗ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയുടെ ചെക്കും കൈമാറി. ഇവര്‍ക്കൊപ്പം 2ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ പ്രതിനിധി രാജശേഖര്‍ പാണ്ഡ്യനുമുണ്ടായിരുന്നു.
തമിഴ് പഠിച്ചവർക്ക് തൊഴിൽ നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ശിവകുമാർ മുഖ്യമന്ത്രിയെ കണ്ട് മടങ്ങവെ മാധ്യമങ്ങളോട് പറഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ നാല് പതിറ്റാണ്ടായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്‍റെ മകൻ സ്റ്റാലിനെ ഇന്ന് മുഖ്യമന്ത്രിയായി കാണുന്നത് തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.