തമിഴ് താരം ശിവകാര്‍ത്തികേയന്‍റെ പുതിയ സിനിമ ഡോക്ടറിന്‍റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. സമ്മര്‍ റിലീസായ സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. കൊലമാവ് കോകില എന്ന നയന്‍താര-യോഗി ബാബു സിനിമ ഒരുക്കി ശ്രദ്ധ നേടിയ നെല്‍സണ്‍ ദിലീപ് കുമാറാണ് ഡോക്ടര്‍ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. എന്നാല്‍ സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറും സമ്മര്‍ റിലീസ് - തമിഴ് സിനിമ ഡോക്ടര്‍ വാര്‍ത്തകള്‍
സമ്മര്‍ റിലീസായ സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. കൊലമാവ് കോകില എന്ന നയന്‍താര-യോഗി ബാബു സിനിമ ഒരുക്കി ശ്രദ്ധ നേടിയ നെല്‍സണ്‍ ദിലീപ് കുമാറാണ് ഡോക്ടര്‍ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്

റിലീസ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്ററില്‍ രക്തം പുരണ്ട ഗ്ലൗസ് ധരിച്ച് സര്‍ജിക്കല്‍ ബ്ലേഡുമായി നില്‍ക്കുന്ന ശിവകാര്‍ത്തികേയനാണുള്ളത്. കെജെആര്‍ സ്റ്റുഡിയോസും ശിവവാര്‍ത്തികേയന്‍റെ നിര്‍മാണ കമ്പനിയും ചേര്‍ന്നാണ് ഡോക്ടര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് സിനിമയില്‍ നായിക. നാനിയുടെ തെലുങ്ക് സിനിമ ഗാങ് ലീഡറിലൂടെ ശ്രദ്ധനേടിയ നടിയാണ് പ്രിയങ്ക അരുള്‍ മോഹന്‍.
ഡിസംബര്‍ അവസാനമാണ് ഡോക്ടര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സിനിമയുടെ ഡബ്ബിങും ശിവകാര്‍ത്തിയേകന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വിനയ്, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഡോക്ടര്‍ സിനിമയിലെ ലിറിക്കല്‍ വീഡിയോകള്‍ വൈറലായിരുന്നു. അനിരുദ്ധും ശിവകാര്‍ത്തികേയനും ഇത് ആറാം തവണയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.
TAGGED:
Doctor movie release date