സിമ്പുവും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പത്ത് തലയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കന്നട ചിത്രം മഫ്ടിയുടെ റീമേക്കായ ചിത്രം ഒബേലി.എൻ.കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കർ, ടി.ജെ അരുണാസലം, കലൈയരസൻ, മനുഷ്യപുത്രൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. കെ.ഇ ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനാണ് സിനിമ നിര്‍മിക്കുന്നത്. ചുവപ്പ് നിറം നിറഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കസേരയില്‍ പുറം തിരിഞ്ഞ് ഇരിക്കുന്ന സിമ്പുവാണ് ഫസ്റ്റ്ലുക്കിലുള്ളത്.
സിമ്പു ചിത്രം പത്ത് തല ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി - actor simbu movie pathu thala first look news
കന്നട ചിത്രം മഫ്ടിയുടെ റീമേക്കായ ചിത്രം ഒബേലി.എൻ.കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്
![സിമ്പു ചിത്രം പത്ത് തല ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി actor simbu movie pathu thala first look out now പത്ത് തല ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി സിമ്പു ചിത്രം പത്ത് തല സിമ്പു ചിത്രം പത്ത് തല ഫസ്റ്റ്ലുക്ക് pathu thala first look out now actor simbu movie pathu thala first look news actor simbu movie pathu thala first look](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10289859-437-10289859-1610979684817.jpg)
സിമ്പു ചിത്രം പത്ത് തല
എ.ആര്‍ റഹ്മാന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. ഒരു ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് സിനിമയില്‍ സിമ്പു എത്തുന്നത്. ഗൗതം കാര്‍ത്തിക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് കൈകാര്യം ചെയ്യുക. അവസാനമായി പുറത്തിറങ്ങിയ സിമ്പു സിനിമ ഈശ്വരന്‍ ആണ്. സുശീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പൊങ്കലിന് റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിധി അഗര്‍വാളായിരുന്നു ഈശ്വരനിലെ സിമ്പുവിന്‍റെ നായിക.