ചെന്നൈ:തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരസന്‍ ടിആറിന് വേല്‍സ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്‌ട്‌റേറ്റ്. സിനിമ രംഗത്തെ വിശിഷ്‌ട സേവനങ്ങള്‍ക്കാണ് താരത്തിന് ഈ അംഗീകാരം. യൂണിവേഴ്‌സിറ്റി ചെയര്‍മാനും ചാന്‍സിലറുമായ ഡോ.ഇശ്രൈ ഗണേഷ് ആണ് ചിമ്പുവിന് ഡോക്‌ട്‌റേറ്റ് നല്‍കി ആദരിച്ചത്.
Simbu receives honorary doctorate: ചെന്നൈയിലെ വേല്‍സ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ താരത്തിന്‍റെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. തനിക്ക് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണം തന്‍റെ മാതാപിതാക്കളാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ചിമ്പു പ്രതികരിച്ചു. ഡോക്‌ട്‌റേറ്റ് നല്‍കിയ വേല്‍സ് യൂണിവേഴ്‌സിറ്റിക്ക് നന്ദി പറയാനും താരം മറന്നില്ല.
'ഡോക്‌ട്‌റേറ്റ് നൽകിയ വേല്‍സ് യൂണിവേഴ്‌സിറ്റിക്ക് നന്ദി. ഈ അംഗീകാരം എനിക്ക് ലഭിച്ചതായി ഞാന്‍ കരുതുന്നില്ല. ഈ അംഗീകാരം ലഭിക്കാനുള്ള പ്രധാന കാരണം എന്‍റെ മാതാപിതാക്കളാണ്. എനിക്ക് ഒന്‍പത് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ എന്‍റെ അമ്മയും അച്ഛനും എന്നെ അഭിനയവും നൃത്തവും പഠിപ്പിച്ചു. ഇതുപോലൊരു അച്ഛനെയും അമ്മയേയും എനിക്ക് തന്ന ദൈവത്തിന് നന്ദി.' -ചിമ്പു പറഞ്ഞു.