സിജു വില്‍സണിന്‍റെ പുതിയ മുഖം, മാരീചന്‍ ഫസ്റ്റ്ലുക്ക് പുറത്ത് - actor siju wilson
നിറകണ്ണുകളും ദയനീയ മുഖവുമായാണ് സിജു പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത സിജുവിന്‍റെ മേക്കോവറാണ് പോസ്റ്ററിന്‍റെ പ്രധാന ആകര്‍ഷണം
യുവനടന്‍ സിജുവില്‍സണ്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാരീചന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. നിറകണ്ണുകളും ദയനീയ മുഖവുമായാണ് സിജു പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത സിജുവിന്‍റെ മേക്കോവറാണ് പോസ്റ്ററിന്‍റെ പ്രധാന ആകര്‍ഷണം. നിഖില്‍ ഉണ്ണിയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. മാത്യൂസ് തോമസും അനിരുദ്ധും ചേര്‍ന്നാണ് നിര്‍മാണം. വരയന്‍ എന്ന മറ്റൊരു പുതിയ ചിത്രം സിജുവിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എ.ജി പ്രേമചന്ദ്രന്‍ സത്യം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന വരയന്‍ സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ജിജോ ജോസഫാണ്. ചിത്രത്തില്‍ സിജു വൈദികന്റെ വേഷത്തിലാണ് എത്തുക. മാരീചനിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.