കേരളം

kerala

ETV Bharat / sitara

'അസ്സല്‍ പപ്പേട്ടന്‍' നടന്‍ സിജു വില്‍സണിന്‍റെ പുതിയ ഫോട്ടോയ്ക്ക് കമന്‍റ് മഴ - പത്മരാജനെപ്പോലെ സിജു വില്‍സണ്‍

മലയാളത്തിലെ ഇതിഹാസ സംവിധായകന്‍ പത്മരാജനെ ഓര്‍മിപ്പിക്കുന്ന ലുക്കിലുള്ള ചിത്രമാണ് സിജു വില്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്

director padmarajan  actor siju wilson as padmarajan photo  നടന്‍ സിജു വില്‍സണ്‍ പത്മരാജനായപ്പോള്‍  പത്മരാജനെപ്പോലെ സിജു വില്‍സണ്‍  actor siju wilson latest news
'അസ്സല്‍ പപ്പേട്ടന്‍' നടന്‍ സിജു വില്‍സണിന്‍റെ പുതിയ ഫോട്ടോയ്ക്ക് കമന്‍റ് മഴ

By

Published : Sep 17, 2020, 5:28 PM IST

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധനേടികൊണ്ടിരിക്കുന്ന പുതിയ പ്രതിഭ. താരം കഴിഞ്ഞ ദിവസം തന്‍റെ പുതിയൊരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. മലയാളത്തിലെ ഇതിഹാസ സംവിധായകന്‍ പത്മരാജനെ ഓര്‍മിപ്പിക്കുന്ന ലുക്കിലുള്ള ചിത്രമാണ് സിജു പങ്കുവെച്ചിരിക്കുന്നത്. 'ഞാന്‍ ഗന്ധര്‍വന്‍' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് വൈറലായി. സിജുവിനെ തേടി അഭിനന്ദന പ്രവാഹമാണ്. 'അസ്സല്‍ പപ്പേട്ടന്‍' എന്നാണ് പലരും ഫോട്ടോയ്ക്ക് നല്‍കിയ കമന്‍റ്. 'പത്മരാജന്‍റെ ഫോട്ടോ താങ്കള്‍ ഷെയര്‍ ചെയ്തുവെന്നാണ് കരുതിയത്' എന്നാണ് മറ്റ് ചിലര്‍ കുറിച്ചത്. 'ഒരുനിമിഷം..... നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ പോയപോലെ' അനുഭവപ്പെട്ടുവെന്നാണ് ഒരാള്‍ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തത്.

മനുഷ്യന്‍റെ എല്ലാ വികാരങ്ങളും എഴുത്തില്‍ പകര്‍ത്തിയ...കാമ്പുളള കഥകൾ കൊണ്ട് അഭ്രപാളിയിൽ കാവ്യം തീർത്ത കലാകാരനായിരുന്നു ഇന്നും മലയാളി നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന പത്മരാജനെന്ന സംവിധായകന്‍. ലോ ബജറ്റ് ചിത്രങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റുകളും, സൂപ്പർ താരങ്ങളെയും വാര്‍ത്തെടുത്ത സം‌വിധായകൻ... മലയാള സിനിമയുടെ ഇന്നലെകളിലെ പകരംവെക്കാനില്ലാത്ത ഗന്ധര്‍വ്വ സാന്നിധ്യം. പെട്ടന്നൊരു ദിവസം യാത്രപോലും പറയാതെയുള്ള പോക്കായിരുന്നു... കഥകളുടെ ഗന്ധര്‍വനായ പ്രിയപ്പെട്ടവര്‍ പപ്പേട്ടനെന്ന് വിളിക്കുന്ന പത്മരാജന്‍റേത്. ഇന്നും മലയാള സിനിമ മേഖലയില്‍ പത്മരാജന്‍റെ സിംഹാസനം ഒഴിഞ്ഞ് കിടക്കുകയാണ്. ആ വിടവ് നികത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല... ഇനിയത് സാധിക്കുകയുമില്ല എന്നതാണ് സത്യം.

നടന്മാരായ അശ്വിന്‍ കുമാര്‍, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി പേരാണ് സിജു വില്‍സണിന്‍റെ ചിത്രത്തിന് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. പത്മരാജന്‍റെ ജീവിതം സിനിമയാക്കിയാല്‍ ചാന്‍സ് ഉണ്ട് എന്ന് കമന്‍റ് ചെയ്തവരും ഉണ്ട്.

ABOUT THE AUTHOR

...view details