ഇത്തവണ ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു നടന്‍ സിജുവിന്‍റെ പിറന്നാള്‍. പിറന്നാള്‍ ദിവസമാണ് സിജു നായകനായി എത്തിയ ആദ്യ ചിത്രം 'വാര്‍ത്തകള്‍ ഇതുവരെ' പ്രദര്‍ശനത്തിനെത്തിയത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമയുടെ റിലീസ് നടന്നതിന്‍റെ സന്തോഷത്തിലാണ് താരം. നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയത്. ആ ആശംസകള്‍ക്കിടയില്‍ സിജുവിന് ഏറ്റവും വലിയ പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത് ഭാര്യ ശ്രുതി വിജയനാണ്.
പിറന്നാള്‍ ദിനത്തില്‍ സിജുവിന് കിടിലന്‍ സര്‍പ്രൈസുമായി ഭാര്യ - വാര്‍ത്തകള്‍ ഇതുവരെ ലേറ്റസ്റ്റ് ന്യൂസ്
നടന്‍ സിജു വില്‍സണ് വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആഘോഷം ഒരുക്കി ഭാര്യ ശ്രുതി വിജയന്‍
ആദ്യം കേക്കിന്‍റെ രൂപത്തിലായിരുന്നു സര്‍പ്രൈസ്. പിന്നീട് നല്ല പാതിയുടെ കാറിന്‍റെ സ്റ്റിയറിങില്‍ സ്നേഹം നിറഞ്ഞ വാക്കുകള്‍ എഴുതിയ കടലാസുകഷ്ണങ്ങള്‍ ഒട്ടിച്ചായിരുന്നു ശ്രുതി സിജുവിന് ആശംസകള്‍ നേര്‍ന്നത്. ഭാര്യ നല്‍കിയ സര്‍പ്രൈസിന്‍റെ ചിത്രങ്ങള്‍ സിജുവാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 'വാര്‍ത്തകള്‍ ഇതുവരെ'യുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷവും സിജുവിന്‍റെ പിറന്നാള്‍ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.
സിജു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ എത്തിയ 'വാര്‍ത്തകള്‍ ഇതുവരെ' എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. സിജുവിനൊപ്പം വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.