സഹതാരങ്ങൾക്കൊപ്പമുള്ള മനോഹരമായ സായാഹ്നം. മലയാളത്തിന്‍റെ താരരാജാക്കന്മാരും യുവതാരങ്ങളും ഒരുമിച്ചുള്ള സെല്‍ഫി നടന്‍ സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെ ആരാധകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മമ്മൂക്കയുടെ സെൽഫിക്ക് മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പോസ് ചെയ്യുന്നതാണ് ചിത്രം.
മറക്കാനാവാത്ത ഒരു സായാഹ്നം; സിദ്ദിഖിന്‍റെ വീട്ടിലെ സൽക്കാര വിരുന്ന് ചിത്രം ഏറ്റെടുത്ത് ആരാധകർ - സിദ്ദിഖ്
മമ്മൂക്കയുടെ സെൽഫിക്ക് മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പോസ് ചെയ്യുന്ന ചിത്രമാണ് വൈറലാകുന്നത്.
![മറക്കാനാവാത്ത ഒരു സായാഹ്നം; സിദ്ദിഖിന്‍റെ വീട്ടിലെ സൽക്കാര വിരുന്ന് ചിത്രം ഏറ്റെടുത്ത് ആരാധകർ siddique Actor Sidhique posted get together photo get together with his co- actors Sidhique Sidhique with co- actors മമ്മൂക്കയുടെ സെൽഫി മറക്കാനാവാത്ത ഒരു സായാഹ്നം സിദ്ദിഖിന്‍റെ വീട്ടിലെ സൽക്കാര വിരുന്ന് സിദ്ദിഖ് സിദ്ദിഖ് സഹതാരങ്ങൾക്കൊപ്പം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5733908-thumbnail-3x2-sidhique.jpg)
സിദ്ദിഖ്
സിദ്ദിഖിന്‍റെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍റെ വീട്ടില്‍ നടന്ന ഒത്തുകൂടലിന്‍റെ സന്തോഷം ഉണ്ണി മുകുന്ദനും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ താരങ്ങളുടെ ഒത്തുകൂടലിൽ സുരേഷ് ഗോപി കൂടി ഉണ്ടായിരുന്നെങ്കിൽ ആഘോഷം പൂർണമാകുമായിരുന്നെന്ന കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.