കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ നരേന്ദ്ര മോദിക്കും സര്‍ക്കാരിനും സംഭവിച്ച താളപിഴകളില്‍ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കേണ്ട വാക്സിൻ ഉപയോഗിച്ച് ബിജെപിയും കേന്ദ്രസർക്കാറും രാഷ്ട്രീയം കളിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് പല ഇടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്. നിങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താകുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്‌തത്. ഒപ്പം ബിജെപി ബംഗാളിൽ അധികാരത്തിലെത്തുമ്പോൾ കൊവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന ബംഗാള്‍ ഘടകത്തിന്‍റെ പോസ്റ്റും നടന്‍ പങ്കുവെച്ചു. ബംഗാള്‍ ഘടകത്തിന്‍റെ പോസ്റ്റില്‍ നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്.
'നിങ്ങള്‍ പുറത്തായാല്‍ രാജ്യം അണുവിമുക്തമാവും' കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് - modi government
രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കേണ്ട വാക്സിൻ ഉപയോഗിച്ച് ബിജെപിയും കേന്ദ്രസർക്കാറും രാഷ്ട്രീയം കളിക്കുന്നുവെന്ന് ചൂണ്ടികാണിച്ചാണ് സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്
'നിങ്ങള്‍ അധികാരത്തിൽ നിന്ന് പുറത്താക്കുേമ്പാൾ രാജ്യം അണുവിമുക്തമാകും' കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധര്‍ഥ്
'ഒരു ദിവസം നിങ്ങള്‍ അധികാരത്തിൽ നിന്ന് പുറത്താക്കുമ്പോൾ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും. ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും. ഈ ട്വീറ്റിനെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാൻ' സിദ്ധാര്‍ഥ് കുറിച്ചു. നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച നടന്‍ കൂടിയാണ് സിദ്ധാര്‍ഥ്.