തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന പുതിയ സിനിമ മഹാസമുദ്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. നായകന്‍ ഷര്‍വാനന്ദിന്‍റെ മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്‌തത്. കടല്‍തീരത്ത് രക്തം പുരണ്ട നീളന്‍ ദണ്ഡും മുഖം നിറയെ മുറിവുകളുമായി നില്‍ക്കുന്ന ഷര്‍വാനന്ദാണ് പോസ്റ്ററിലുള്ളത്. അജയ് ഭൂപതിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ്, അതിഥി റാവു ഹൈദരി, അനു ഇമ്മാനുവല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക അതിഥിയും മറ്റ് താരങ്ങളും താരത്തിന് പിറന്നാള്‍ ആശംസിച്ച് ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചിട്ടുണ്ട്.
നായകന്‍റെ പിറന്നാള്‍ ദിനത്തില്‍ മഹാസമുദ്രം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ - ഷര്‍വാനന്ദ് സിനിമകള്‍
അജയ് ഭൂപതിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ്, അതിഥി റാവു ഹൈദരി, അനു ഇമ്മാനുവല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
നായകന്‍റെ പിറന്നാള്‍ ദിനത്തില്‍ മഹാസമുദ്രം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
ഒരു റൊമാന്‍റിക് ഡ്രാമയായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ട്. 96ന്‍റെ തെലുങ്ക് റീമേക്കായ ജാനുവാണ് അവസാനമായി റിലീസ് ചെയ്‌ത ഷര്‍വാനന്ദ് സിനിമ. സാമന്തയാണ് തൃഷയുടെ വേഷം സിനിമയില്‍ കൈകാര്യം ചെയ്‌തത്. വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് ഷര്‍വാനന്ദ് അവതരിപ്പിച്ചത്.