ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് രൂക്ഷഭാഷയില്‍ പിറന്നാൾ ആശംസ നേര്‍ന്ന് നടന്‍ ഷറഫുദ്ദീന്‍.നിങ്ങളെയെല്ലാം ഞാൻ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അൽഗോരിതം വച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാൾ ആശംസകൾ' എന്നാണ് ഷറഫുദ്ദീന്‍ ഫേസ്ബുക്കിൽ കുറിച്ചത്.
ഷറഫുദ്ദീന്‍റെ പോസ്റ്റിനെ പിന്‍തുണച്ച് ആരാധകരും കമന്‍റ് ചെയ്തു. നരേന്ദ്രമോദിയുമായുള്ള കൂട്ടുകെട്ടാണ് സുക്കർബർഗിനെ വഴിതെറ്റിച്ചതെന്ന രീതിയിൽ ഫേസ്ബുക്കിന്‍റെ ബിജെപി അനുഭാവത്തെ കുറിച്ച് ചിലർ അഭിപ്രായപ്പെട്ടു. അൽഗോരിതം വച്ച് ഭിന്നിപ്പിക്കുക മാത്രമല്ല നിങ്ങൾ അറിയാതെ നിങ്ങളെക്കൊണ്ട് പോസ്റ്റും ചെയ്യിക്കാറുണ്ടെന്നും പ്രതികരണങ്ങളുണ്ടായി. ഈ പോസ്റ്റ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹത്തെ അറിയിക്കൂവെന്നും കമന്‍റുകൾ നിറഞ്ഞു.