മലയാള സിനിമയില്‍ നിന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് ഷെയ്ന്‍ നിഗം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വെയിലും കുര്‍ബാനിയും പൂര്‍ത്തിയാക്കാന്‍ സഹായിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടുമില്ല എന്നും ഷെയ്ന്‍ പറഞ്ഞു . വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ ആരും തന്‍റെ ഭാഗം കേള്‍ക്കാന്‍ തയാറായില്ല. ഒരു ഭാഗത്തിന്‍റെ മാത്രം പ്രശ്നങ്ങള്‍ കേട്ട് തീരുമാനമെടുക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന ചെയ്തത്. ഇതിന് പിന്നില്‍ വലിയൊരു പൊളിറ്റിക്സ് നടക്കുന്നുണ്ട്. എനിക്ക് അറിയാവുന്ന പണി അഭിനയമാണ്. അത് ഞാന്‍ തുടര്‍ന്നും ചെയ്യും. തന്നെ പോലെ ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നരുടെ ശബ്ദമാണ് ഞാന്‍. അവര്‍ക്ക് പലപ്പോഴും മിണ്ടാന്‍ സാധിക്കാറില്ല. അതിനാല്‍ അവര്‍ക്ക് കൂടി വേണ്ടിയാണ് താനിപ്പോള്‍ സംസാരിക്കുന്നത് എന്നും ഷെയ്ന്‍ പറഞ്ഞു.
തന്‍റെ ഭാഗം കേട്ടില്ല,വിലക്കിന് പിന്നില്‍ ചില പൊളിറ്റിക്‌സെന്ന് ഷെയ്ന്‍ നിഗം - Actor Shane Nigam
തന്നെ പോലെ ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നരുടെ ശബ്ദമാണ് ഞാന്‍. അവര്‍ക്ക് പലപ്പോഴും മിണ്ടാന്‍ സാധിക്കാറില്ല. അതിനാല്‍ അവര്‍ക്ക് കൂടി വേണ്ടിയാണ് താനിപ്പോള്‍ സംസാരിക്കുന്നത് എന്നും ഷെയ്ന്‍
ഉമ്മച്ചിയോട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുമെന്നും വിലക്കില്ലെന്നും ഉറപ്പ് നല്‍കിയവര്‍ ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു. മാധ്യമങ്ങളോട് വിവാദങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കരുതെന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും നിര്‍ദേശം ഉണ്ടായിരുന്നു. വെയിലും കുര്‍ബാനിയും പൂര്‍ത്തിയാക്കാന്‍ സഹകരിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ ഏഴ് കോടി തിരികെ കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ വ്യക്തമാക്കി.
നിര്‍മാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗമാണ് ഷെയ്‌ൻ നിഗത്തിനെ വിലക്കാൻ തീരുമാനിച്ചത്. വെയിലും കുര്‍ബാനിയും ഉപേക്ഷിക്കാന്‍ തീരുമാനം വന്നതിന് പിന്നാലെ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ശരത് മേനോന്‍ ഡയറക്ടേഴ്സ് യൂണിയന് കത്ത് നല്‍കിയിട്ടുണ്ട്. വെയില്‍ സിനിമ ഉപേക്ഷിച്ചാന്‍ തകരുന്നത് തന്‍റെ ആറ് വര്‍ഷത്തെ സ്വപ്നമാണെന്നും ഇനി വെറും പതിനാറ് ദിവസത്തെ ചിത്രീകരണം മാത്രമെ പൂര്‍ത്തിയാക്കാനുള്ളുവെന്നും കത്തില്‍ ശരത് ചൂണ്ടിക്കാട്ടുന്നു. അതേസമയം വെയില്‍ സിനിമ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഷെയ്ന്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാതിരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്.